Mon. Dec 23rd, 2024
പെരുമ്പാവൂര്‍:

കേരത്തിലോട്ടു കടത്താൻ, വന്‍ കഞ്ചാവ് ശേഖരവുമായി വന്ന യുവ ദമ്പതിമാർ പോലീസ് പിടിയിൽ. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിക്കവെയാണ് കഞ്ചാവുമായി പിടിയിലായത്.

സ്റ്റൈലൻ ബൈക്കിലെത്തിയ ഇരുവരുടെയും കൈയ്യില്‍ നിന്നും 15 കിലോയോളം വരുന്ന കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. പായ്ക്കുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു, യുവതിയുടെ ബാഗില്‍ നിന്നും കഞ്ചാവ് കിട്ടിയത്.

തൊടുപുഴ കുമാരമംഗലം വില്ലേജില്‍, ഏഴല്ലൂര്‍ കരയിലെ മദ്രസ കവലയിലുള്ള കളരിക്കല്‍ വീട്ടില്‍ സബീറും (31) രണ്ടാം ഭാര്യ തൊടുപുഴ പുഴപ്പുറ കവല ആനശ്ശേരി വീട്ടില്‍ ആതിര(26)യുമാണ് പിടിയിലായത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കാര്‍ത്തിക് ഐ.എ.എസിന് ലഭിച്ച രഹസ്യ വിവരതുടർന്നായിരുന്നു നടപടി.
പല സംഘങ്ങളായി, പാലിയേക്കര മുതല്‍ പെരുമ്പാവൂര്‍ വരെ നീളുന്ന ഭാഗത്ത് നിലയുറപ്പിച്ച പോലീസ് 24 മണിക്കൂര്‍ നേരത്തെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും വലയിൽ കുടുക്കിയത് .

Leave a Reply

Your email address will not be published. Required fields are marked *