Wed. Jan 22nd, 2025
ഫ്‌ളോറിഡ:

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീ്‌സ് ആദ്യ ട്വന്റി-20  അമേരിക്കയിലെ ഫ്‌ളോറിഡയിൽ. നാളെ രാത്രി എട്ടിനാണ് മത്സരം. രണ്ടാം മത്സരവും ഇതേ സ്റ്റേഡിയത്തിൽ വച്ചു തന്നെ നടക്കും. ചൊവ്വാഴ്ച ഗയാനയിലാണ് മൂന്നാമത്തെ മത്സരം.

വേൾഡ് കപ്പിന്റെ നിരാശയിൽ നിന്നും ആരാധകരെ കരകയറ്റാൻ, പര്യടനത്തിലെ തുടക്ക മത്സരത്തിൽ തന്നെ വിജയത്തോടപ്പം തുടങ്ങാനായിരിക്കും ഇരു ടീമുകളുടെയും പരിശ്രമം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച കൂറ്റനടിക്കാരൻ ക്രിസ് ഗെയ്ല്‍, വെസ്റ്റ് ഇൻഡീസ് ടീമിനൊപ്പം ഇല്ലെങ്കിലും ആഗോള തലത്തിൽ ട്വന്റി-20 ലീഗ് മത്സരങ്ങള്‍ കളിച്ച്‌ പരിചയസമ്പന്നതയുള്ള ഒട്ടേറെ പേര്‍ കരീബിയന്‍ പടയിലുണ്ട്.

ഐ.സി.സി. ട്വന്റി-20 റാങ്കിങ്ങില്‍ കോഹ്‌ലിപ്പട അഞ്ചാം സ്ഥാനത്തും വെസ്റ്റീന്‍ഡീസ് എട്ടാം സ്ഥാനത്തുമാണ് നിലവിൽ. ലോകകപ്പ് സെമിയിൽ തോറ്റെങ്കിലും നല്ല ഫോമിലാണ് ഇന്ത്യൻ ടീം. ട്വന്റി -20 കഴിഞ്ഞാൽ ടെസ്റ്റ് മത്സരങ്ങളും ഏകദിന പരമ്പരയും നടക്കും. ഈ പര്യാടനത്തിലെ ടെസ്റ്റ് മത്സരങ്ങൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *