ന്യൂഡല്‍ഹി:
അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി ഓഗസ്റ്റ് ആറുമുതല്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു ഇതുമായി ബന്ധപ്പെട്ട വാദം കോടതി കേട്ടത്. കേസുസംബന്ധിച്ച തീര്‍പ്പിലെത്താന്‍ മധ്യസ്ഥ സമിതിക്ക് സാധിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
വ്യാഴാഴ്ച സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ മധ്യസ്ഥ സമിതി, കേസുമായി ബന്ധപ്പെട്ട് കോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, മധ്യസ്ഥ നീക്കം പരാജയപ്പെട്ട സാഹചര്യത്തിൽ കേസില്‍ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.
ജൂലൈ ആറാം തീയതി മുതല്‍, ദിവസേന വാദം കേള്‍ക്കാനാണു കോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരിക്കും വാദം കേള്‍ക്കുക.