Wed. Dec 18th, 2024
ഡല്‍ഹി:

ഗള്‍ഫ് വിമാന യാത്രക്കൂലി ചര്‍ച്ചചെയ്യാന്‍ കേരളാ എംപിമാരുടെ യോഗം ഇന്ന് നടക്കും. പാര്‍ലമെന്റ് മന്ദിരത്തിലാണ് യോഗം. വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. ഗള്‍ഫില്‍നിന്നുള്ള വിമാനയാത്രക്കൂലി ഉള്‍പ്പെടെ കേരളത്തിലെ വിമാനസര്‍വീസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.

കേരളത്തിലെ വികസന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കഴിഞ്ഞമാസം 17-നു സംസ്ഥാനത്തു നിന്നുള്ള എംപിമാരുടെ യോഗം വിളിച്ചിരുന്നു.ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള വിമാനസര്‍വീസുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വിമാനയാത്രക്കൂലി വര്‍ധന തുടങ്ങിയ വിഷയങ്ങളും അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു. ഇക്കാര്യം വ്യോമയാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണു വിപുലമായ യോഗം വിളിക്കാന്‍ തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *