Mon. Dec 23rd, 2024
വാഷിങ്‌ടൺ:

 

2020 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെരായി വിവേചനപരമായ നടപടികൾ എടുത്ത് അവരുടെ അഭിപ്രായസ്വാതന്ത്യ്രത്തിലുള്ള അവകാശം നിഷേധിച്ചതിന്, ഡെമോക്രാറ്റിക് രാഷ്ട്രപതി സ്ഥാനാർത്ഥിയും യു.എസ് കോൺഗ്രസ്സിന്റെ ആദ്യത്തെ ഹിന്ദു അംഗവുമായ തുളസി ഗബ്ബാർഡ്, കുറഞ്ഞത് 50 ദശലക്ഷം യു.എസ്. ഡോളറിനായി ഗൂഗിളിനെതിരെ കേസ് കൊടുത്തുവെന്ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒരു വാർത്തയിൽ പറയുന്നു.

ജൂണിൽ, ഡെമോക്രാറ്റിന്റെ ആദ്യ ചർച്ചയ്ക്കുശേഷം, അവരുടെ പ്രചാരണത്തിന്റെ പരസ്യത്തിനുപയോഗിച്ച അക്കൌണ്ടുകൾ ഗൂഗിൾ താത്കാലികമായി നിർത്തിവെച്ചുവെന്ന്, 2013 മുതൽ ഹവായിയിലെ യു.എസ്. പ്രതിനിധിയായി സേവനമനുഷ്ഠിക്കുന്ന ഇറാഖ് യുദ്ധവിദഗ്ദ്ധയായ ഗബ്ബാർഡ് (38) വ്യാഴാഴ്ച, ലോസ് ആഞ്ചൽ‌സിലെ ഫെഡറൽ കോർട്ടിൽ നൽകിയ പരാതിയിൽ പറയുന്നു.

ജൂൺ 27, ജൂൺ 28 തീയതികളിൽ പ്രചാരണത്തിന്റെ പരസ്യ അക്കൗണ്ട് ഗൂഗിൾ ആറു മണിക്കൂർ താത്കാലികമായി നിർത്തിവച്ചതായും പണം സ്വരൂപിക്കുന്നതിനും അവരുടെ സന്ദേശം വോട്ടർമാർക്കിടയിൽ പ്രചരിപ്പിക്കുന്നതിനും തടസ്സം സൃഷ്ടിച്ചുവെന്നും ഗബ്ബാർഡിന്റെ പ്രചാരണ സമിതി തുളസി നൌ ഇൻക് (Tulsi Now Inc) പറഞ്ഞു.

എന്നാൽ, തട്ടിപ്പുകൾ തടയാനായി, ഗൂഗിളിന്റെ സ്വയം നിയന്ത്രിതസംവിധാനങ്ങൾ പരസ്യ അക്കൌണ്ടുകളിലെ അസാധാരണപ്രവർത്തനങ്ങൾ നിയന്ത്രിക്കുകയായിരുന്നെന്ന് ഗൂഗിളിന്റെ വക്താവു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *