Thu. Jan 23rd, 2025
കൊച്ചി:

യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാകാന്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശാസ്ത്ര റോബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പിന് അനുമതി ലഭിച്ചു. എയ്‌റോസ്‌പേസ്, ഡിഫന്‍സ് സെക്യൂരിറ്റി കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനുമായാണ് ഇത് സംബന്ധിച്ച് ശാസ്ത്ര റോബോട്ടിസ് ധാരണാപത്രം ഒപ്പിട്ടത്.

ആലപ്പുഴ സ്വദേശികളായ ആരോണിനും അഖിലും ഇടുക്കി സ്വദേശിയായ അച്ചു വില്‍സണും ചേര്‍ന്നാണ് ശാസ്ത്ര റോബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് അഞ്ച് വര്‍ഷം മുന്‍പ് കൊച്ചിയില്‍ തുടങ്ങിയത്. വ്യാവസായിക അടിസ്ഥാനത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമുകള്‍ നിര്‍മ്മിക്കുകയാണ് ശാസ്ത്ര റോബോട്ടിക്‌സ് ചെയ്യുന്നത്.

ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളെ ആഗോള സംവിധാനങ്ങളുമായും പ്ലാറ്റ്‌ഫോമുകളുമായും സംയോജിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോക്ഹീഡ് മാര്‍ട്ടിനുമായുള്ള സഹകരണം. യുദ്ധവിമാനങ്ങളുടെ ഇലക്ട്രോണിക് ഡിസ്‌പ്ലേ സംവിധാനങ്ങള്‍ക്ക് വേണ്ടി വരുന്ന ഉല്‍പ്പന്നങ്ങളാണ് ശാസ്ത്ര റോബോട്ടിക്‌സ് പ്രധാനമായും നിര്‍മിച്ചു നല്‍കുന്നത്.

പുത്തന്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള മികച്ച അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് ശാസ്ത്ര റോബോട്ടിക്‌സ് സ്ഥാപകരിലൊരാളായ ആരോണിന്‍ പറയുന്നു. ബോഷ്, എച്ച്സിഎല്‍, ഓഡിയന്‍സ്, നൗള്‍സ്, ഹണിവെല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ടെസ്റ്റിംഗിന് വേണ്ടി ശാസ്ത്രയുടെ റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *