Sun. Dec 22nd, 2024
മെല്‍ബണ്‍:

ലൈക്കുകൾ കൊണ്ട് പണം സമ്പാദിച്ചിരുന്ന മോഡലിനെയാണ്, ലൈക്കുകള്‍ അദൃശ്യമാകുന്ന ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചർ വെട്ടിലാക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ മോഡലായ ഓസ്ട്രേലിയ സ്വദേശിയായ മികയേല തന്നെയാണ് ഈ വിവരം പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ താൻ പങ്കുവച്ച വീഡിയോയിൽ മികയേല വിതുമ്പുകയും കരയുകയും ചെയ്യുന്നുണ്ട്. ഹൃദയഭേദകമാണ് ഇന്‍സ്റ്റഗ്രാമിന്റെ നടപടിയെന്നും, താൻ സാമൂഹികമാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പോവുകയാണെന്നും, മികയേല വീഡിയോയില്‍ പറയുന്നു.

രണ്ട് അക്കൗണ്ടുകളിലായി ഇന്‍സ്റ്റഗ്രാമില്‍ അന്‍പത്തെട്ടായിരത്തോളം വ്യക്തികൾ പിന്തുടരുന്ന ആളാണ് മികയേല. ഓരോ ആയിരം ലൈക്കിനും 693 ഡോളര്‍ (നാല്‍പത്തി ഏഴായിരത്തി എഴുന്നൂറ്റി ഇരുപത് രൂപ) പ്രതിഫലം ലഭിച്ചിരുന്നുവെന്നു ഇവര്‍ അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചര്‍ വന്നതോടെ തന്റെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന ലൈക്കുകള്‍ കാണാന്‍ സാധിക്കുന്നില്ലെന്ന് മികയേല കുറ്റപ്പെടുത്തുന്നു.

‘നിങ്ങള്‍ ഷെയര്‍ ചെയ്യു’ എന്നതാണ് ഇന്‍സ്റ്റഗ്രാമിന്റെ പുതിയ നയം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് എത്രപേര്‍ ലൈക്ക് ചെയ്തു എന്ന് എണ്ണം കാണാന്‍ പറ്റില്ല. പകരം ഒരു പേരും and others എന്ന് കാണിക്കുന്നതാണ് ഈ പുതിയ നയം. ഇന്‍സ്റ്റഗ്രാമിലെ ലൈക്കുകളുടെ എണ്ണം ഉപയോക്താക്കളെ സമ്മര്‍ദ്ദത്തിലാക്കുന്നു എന്ന നിരീക്ഷണത്തെ തുടർന്ന്, ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് നിര്‍ത്താന്‍ തീരുമാനമെടുക്കുകയായിരുന്നു.

നിലവില്‍ കാനഡയ്ക്ക് പുറമേ, ഓസ്ട്രേലിയ, ഇറ്റലി, ന്യൂസിലാന്‍റ് എന്നീ രാജ്യങ്ങളില്‍ ലൈക്കിന്റെ എണ്ണം അദൃശ്യമാകുന്ന പരീക്ഷണം, ഇന്‍സ്റ്റഗ്രാം നടത്തിത്തുടങ്ങിയിട്ടുണ്ട്. നേരത്തെ ഇന്‍സ്റ്റഗ്രാമിലെ ലൈക്കിന്റെ എണ്ണം സംബന്ധിച്ച് ആഗോള വ്യാപകമായി വളരെയേറെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *