Mon. Dec 23rd, 2024

ഇൻസ്റ്റാഗ്രാമിൽ നിന്നും ലോകത്തെ സെലിബ്രിറ്റികൾ നേടുന്ന സമ്പത്തു വിവരം സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് കമ്പനിയായ ഹോപ്പര്‍ എച്ച്. ക്യു. പുറത്തുവിട്ടു. ഏഷ്യയില്‍ നിന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും, ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കൊഹ്ലിയുമാണ് ഹോപ്പര്‍ എച്ച്. ക്യു. പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സ്‌പോണ്‍സേഡ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കുന്നത് ഏകദേശം രണ്ടുകോടി രൂപയാണ്. 1.35 കോടി രൂപയാണ് കോഹ്‍ലിക്ക് ഇന്‍സ്റ്റാഗ്രാമില്‍ നിന്നുള്ള വരുമാനം. 43 ലക്ഷം ആളുകളാണ് പ്രിയങ്കയെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്.

ഇന്ത്യയില്‍ നിന്നും ഇവര്‍ രണ്ട് പേര്‍ മാത്രമാണ് ഹോപ്പര്‍ എച്ച്. ക്യു. പട്ടികയില്‍ ഇടം പിടിച്ച സെലിബ്രിറ്റികള്‍.  പട്ടികയില്‍ പ്രിയങ്ക 19-ാം സ്ഥാനത്തും വിരാട് കോഹ്‍ലി 23-ാം സ്ഥാനത്തുമാണ്.

അമേരിക്കന്‍ സെലിബ്രിറ്റിയും ബിസിനസ്സുകാരിയുമായ കെയ്‌ലി ജെന്നറാണ് പട്ടികയില്‍ ഒന്നാമത്. 8.74 കോടിയാണ് കെയ്‌ലിയുടെ വരുമാനം. ഗായിക അരിയാന ഗ്രാന്‍ഡെ, ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കെയ്‌ലിയുടെ അർദ്ധ സഹോദരിയും ടെലിവിഷന്‍ അവതാരകയുമായ കിം കര്‍ദാഷ്യാന്‍, ഗായിക സെലീന ഗോമസ് എന്നിവരാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിൽ ഇടംനേടിയിരിക്കുന്നത്. ബിയോന്‍സ്, ടെയിലര്‍ സ്വിഫ്റ്റ്, നെയ്മര്‍, ജസ്റ്റിന്‍ ബീബര്‍ എന്നിവരും പട്ടികയിലെ ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *