Fri. Apr 26th, 2024
ഡല്‍ഹി:
അസം വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഉപഗ്രഹ വിവരങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കി ചൈന.ഉപഗ്രങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളും മറ്റു വിവരങ്ങളുമാണ് ചൈന നല്‍കിയത്. ചൈനീസ് ഉപഗ്രഹമായ ഗാവോഫെന്‍-2 പകര്‍ത്തിയ ചിത്രങ്ങളും വിവരങ്ങളുമാണ് ജൂലൈ 18 ന് കൈമാറിയത്. ചൈനയെ കൂടാതെ ഫ്രാന്‍സ്, റഷ്യ തുടങ്ങി മറ്റ് ഏഴു രാജ്യങ്ങളും അസം വെള്ളപ്പൊക്കത്തിന്റെ ഉപഗ്രഹ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ തയ്യാറായിട്ടുണ്ട്.

സ്വാഭാവികമോ മനുഷ്യനിര്‍മിതമോ ആയ പരിസ്ഥിതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ അവയെ കുറിച്ച് ഉപഗ്രഹങ്ങള്‍ ശേഖരിച്ച വിവരങ്ങള്‍ രാജ്യങ്ങള്‍ പരസ്പരം പങ്കുവെക്കുന്ന കൂട്ടായ്മ നിലവിലുണ്ട്. ഇന്ത്യ ഈ കൂട്ടായ്മയിലെ അംഗമാണ്. ഇന്ത്യയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ചൈന വിവരങ്ങള്‍ പങ്കുവെക്കാന്‍ തയ്യാറായത്. ഈ കൂട്ടായ്മയില്‍നിന്ന് അസം വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഉപഗ്രഹവിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവെക്കാന്‍ ആദ്യം മുന്നോട്ടുവന്നതും ചൈനയാണ്.

ഐ എസ് ആര്‍ ഒ നടത്തിയ ഇന്റര്‍നാഷണല്‍ ഡിസാസ്റ്റര്‍ റിലീഫ് സപ്പോര്‍ട്ട് പ്രകാരമുള്ള അഭ്യര്‍ഥന പ്രകാരം പ്രളയബാധിത മേഖലകളുടെ ഉപഗ്രഹവിവരങ്ങള്‍ ഇന്ത്യക്ക് കൈമാറിയതായി ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ട്വിറ്റിറിലൂടെ വ്യക്തമാക്കി. പ്രളയം ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബിഹാറിലെ വിവിധഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *