എല്‍.ജി.ബി.ടി.ക്യു. വിഭാഗത്തില്‍പ്പെട്ട ഉപയോക്താക്കള്‍ക്ക് സഹായവുമായി ടിന്റര്‍ ആപ്പ്. എല്‍.ജി.ബി.ടി.ക്യു. സുരക്ഷിതമല്ലാത്ത പ്രദേശങ്ങളിലെത്തുമ്പോള്‍ ഇനിമുതല്‍ ആപ് സൂചന നല്‍കും. എല്‍.ജി.ബി.ടി.ക്യു.വിഭാഗത്തില്‍പ്പെട്ടവരുടെ സുഹൃദ്ബന്ധങ്ങള്‍ സുരക്ഷിതമാക്കാനാണ് പുതിയ മാറ്റം. എല്‍.ജി.ബി.ടി.ക്യു.നിയമവിധേയമല്ലാത രാജ്യങ്ങളിലോ പ്രദേശങ്ങളിലോ പ്രവേശിച്ചാല്‍ ആപ് മുന്നറിയിപ്പ് നല്‍കും. ആപ്ലിക്കേഷന്‍ ആദ്യം തുറക്കുമ്പോള്‍ തന്നെ മുന്നറിയിപ്പ് ദൃശ്യമാകും. മറ്റൊരു സ്ഥലത്തേക്ക് പോകുന്നതോടെ മുന്നറിയിപ്പ് സ്വയംമായും.
2016ല്‍ സ്ത്രീ, പുരുഷന്‍ എന്നീ ലിംഗങ്ങള്‍ക്കു പുറമെ 23 ഓപ്ഷന്‍ ടിന്റര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ജൂണില്‍ സ്വവര്‍ഗാനുരാഗി, ബൈ സെക്ഷ്വല്‍, അസെക്ഷ്വല്‍ എന്നിവയും കൂട്ടിച്ചേര്‍ത്തിരുന്നു. ആഗോളതലത്തില്‍ ഏറെ ജനപ്രീതിയുള്ള ഡേറ്റിങ് ആപ്പാണ് ടിന്റര്‍. പുതിയ സുഹൃത്തുക്കളെ കണ്ടെത്തി അവരുമായി സൗഹൃദം സ്ഥാപിക്കാന്‍ സഹായിക്കുന്നതാണ് ആപ്.