Mon. Dec 23rd, 2024

എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന പുതിയ ചിത്രത്തിന്റെ പുറത്തുവന്ന സ്റ്റില്ലുകൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പോലീസ് ഗെറ്റപ്പില്‍ രജനീകാന്തിനെ കാണിക്കുന്ന ഒരു സ്റ്റിലാണ് വൈറൽ ആയത്.

വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് സൂപ്പര്‍സ്റ്റാര്‍ പോലീസ് ഓഫീസറായി വീണ്ടും എത്തുന്നത്. മുംബൈ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന സിനിമ, മാസ് എന്റര്‍ടെയ്നറായിട്ട്  അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കും വലിയ പ്രാധാന്യമുളള ചിത്രമാണ് ദര്‍ബാറെന്ന് സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ സ്റ്റില്ലുകളില്‍ നിന്നും വ്യക്തമാണ്.

തലൈവരുടെ 167ാം സിനിമയായിട്ടാണ് ദര്‍ബാര്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 1992ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയിലാണ് നടന്‍ അവസാനമായി പോലീസ് വേഷത്തിലെത്തിയിരുന്നത്. പോലീസ് വേഷത്തിലുളള ഒരു ചിത്രവും കോട്ടിട്ട് സ്റ്റൈലന്‍ ചിരിയുമായി നില്‍ക്കുന്ന രജനിയുടെ ഒരു ചിത്രവുമായിരുന്നു മുരുഗദോസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നത്.

നയന്‍താര നായികയാകുന്ന ചിത്രത്തില്‍ മലയാളി താരം നിവേദയുമുണ്ട്. രജനീകാന്തിന്റെ മകളുടെ വേഷത്തിലാണ് നിവേദ ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. ഇതിനൊപ്പം കുടുംബ ബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന രംഗങ്ങളും ചിത്രത്തിലുണ്ടാകും. സന്തോഷ് ശിവനാണ് ദര്‍ബാറിനായി ക്യാമറ ചലിപ്പിക്കുന്നത്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്.

വമ്പന്‍ താര അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗിച്ചുകൊണ്ടിരിക്കുകയാണ്. ദര്‍ബാറിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിനെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.


.

Leave a Reply

Your email address will not be published. Required fields are marked *