ഉത്തരകൊറിയ:
ഉത്തരകൊറിയ വീണ്ടും ആണവ മിസൈല്‍ പരീക്ഷണം നടത്തിയെന്ന് റിപ്പോര്‍ട്ട്. തിരിച്ചറിയാനാവാത്ത രണ്ട് ഹ്രസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചതെന്നാണ് വിവരം. ഉത്തരകൊറിയയുടെ കിഴക്കന്‍ തീരമായ വൊന്‍സാനില്‍ നിന്ന് ജപ്പാന്‍ സമുദ്രത്തിലേക്കാണ് മിസൈല്‍ വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഹ്രസ്വദൂര ബാലസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് ജാപ്പനീസ് സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചു. ഉത്തരകൊറിയന്‍ പ്രാദേശിക സമയം പുലര്‍ച്ചെ 5.34നും 5.57നുമാണ് മിസൈലുകള്‍ പരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ മേയ് ഒന്‍പതിനായിരുന്നു ഇതിനു മുന്‍പ് അവസാനമായി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്.