Mon. Dec 23rd, 2024

“ഞാന്‍ ജാക്‌സനല്ലടാ, ന്യൂട്ടനല്ലടാ…” എന്നുതുടങ്ങുന്ന സൗബിന്‍ ഷാഹിർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അമ്പിളി എന്ന ചിത്രത്തിലെ ആദ്യഗാനത്തിന്‍റെ ലിറിക്‌സ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. സൗബിന്റെ വേറിട്ട നൃത്ത അകമ്പടിയോടെ ഈ ഗാനത്തിന്റെ ഭാഗങ്ങൾ ചിത്രത്തിന്റെ ടീസറിനൊപ്പം വന്നിരുന്നു. സൗബിനെ പരിചയപ്പെടുത്തികൊണ്ടുള്ള അമ്പിളിയുടെ ടീസർ ഇതിനോടകം തന്നെ വൈറലും ആയിക്കഴിഞ്ഞു. വ്യത്യസ്തമായ ഈ ഗാനത്തിന്റെ വരികൾ ടിക്-ടോക് വീഡിയോകളായി സമൂഹമാരാധ്യമങ്ങളിൽ വ്യാപിക്കുകയാണ്. നേരത്തെ ടീസറിൽ നിന്ന് കിട്ടിയ ഗാന ശകലങ്ങൾ കൊണ്ട് വീഡിയോ ഉണ്ടാക്കിയ ആരാധകർക്ക് ആഘോഷമായിരിക്കുകയാണ് ചിത്രത്തിന്റെ ഈ പുതിയ പ്രതികരണം. സംവിധായാകാൻ ജോണ്‍പോള്‍ ജോര്‍ജിന്റെ ‘ഗപ്പി’ക്ക് ശേഷമുള്ള പുതിയ ചിത്രമാണ് അമ്പിളി.

Leave a Reply

Your email address will not be published. Required fields are marked *