Wed. Jan 22nd, 2025
ലഖ്‌നൗ:

മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് 74 കേസുകള്‍ അവസാനിപ്പിക്കമെന്ന  ആവശ്യം കോടതികള്‍ തളളി.  സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായ 74 കേസുകള്‍ അവസാനിപ്പിക്കണമെന്നായിരുന്നു ആവശ്യം.

യോഗി ആദിത്യനാഥ് സര്‍ക്കാറാണ് ഇതു സംബന്ധിച്ച് കോതടിയിലെത്തിയത്.ആറുമാസത്തിനിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10 വ്യത്യസ്ത വിജ്ഞാപനങ്ങളിലൂടെ 74 മുസാഫര്‍നഗര്‍ കലാപക്കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ഇതിനായി വിവിധ കോടതികളുടെ അനുമതി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അമിത്കുമാര്‍ സിങ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വെളിപ്പെടുത്തി. ഇത്രയും കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഒരുകേസില്‍പോലും അനുകൂലതീരുമാനമുണ്ടായിട്ടില്ല.

20 കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ടുമാസം മുമ്പ് യോഗി സര്‍ക്കാര്‍ നല്‍കിയ അപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ചില കേസുകളില്‍ ബന്ധപ്പെട്ട ജഡ്ജിമാരില്ലാത്തതിനാല്‍ കോടതിയെ സമീപിക്കാന്‍പോലും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. 2013 ലാണ് മുസാഫര്‍ കലാപം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *