കുട്ടികൾക്കു വേണ്ടിയുള്ള ഒരു യൂട്യൂബ് ചാനലിലെ ഒരു വീഡിയോ വിവാദമായിരിക്കുകയാണ്. ആ വീഡിയോയിൽ ഒരു കാർട്ടൂൺ കഥാപാത്രം സൌന്ദര്യം നഷ്ടപ്പെട്ട് കറുത്തവളായി മാറുന്നതാണ് കാണിക്കുന്നത്.
ജൂലൈ 17ന് റിലീസ് ചെയ്ത, 13 മിനുട്ടോളം നീണ്ടുനിൽക്കുന്ന, കുട്ടികൾക്കു വേണ്ടിയുള്ള വീഡിയോ, ദീന ആൻഡ് ദ പ്രിൻസ് സ്റ്റോറി (Dina And The Prince Story)യ്ക്ക് ഇതുവരെ 400000 പ്രേക്ഷകരെങ്കിലും ആയിട്ടുണ്ടാവും. മൈ പിംഗു ടിവി ആണ് വീഡിയോ കാണിക്കുന്നത്.
കുട്ടികൾക്കുവേണ്ടിയുള്ള ഒരു യക്ഷിക്കഥയെന്ന രീതിയിലാണ് വീഡിയോ. ആ കഥയിലെ മാലാഖയുടെ കഥാപാത്രമായ ദീന ഒരു രാജകുമാരനുമായി പ്രണയത്തിലാവുന്നു. പക്ഷേ, ദീനയ്ക്ക് രാജകുമാരനോടു മിണ്ടാൻ പറ്റില്ല. മിണ്ടിയാൽ ദീനയുടെ സൌന്ദര്യം നഷ്ടപ്പെടും. പക്ഷേ, അതു മനസ്സിലാക്കിയ രാജകുമാരൻ ദുഃഖിതനാവുന്നു. രാജകുമാരനോടു മിണ്ടാനായി സൌന്ദര്യം നഷ്ടപ്പെടുത്താൻ ദീന തീരുമാനിക്കുന്നു.
രാജകുമാരനെ ഭർത്താവാായി വേണമെന്നു തീരുമാനിച്ച്, വെളുത്ത്, ബ്രൌൺ നിറമുള്ള കാർട്ടൂൺ, കറുത്ത നിറമുള്ള ചുരുളൻ മുടിക്കാരി ആയി മാറുന്നു.
“എനിക്കു നിന്റെ വിഷമം ഇനിയും സഹിക്കാൻ കഴിയില്ല,” അവൾ രാജകുമാരനോടു പറയുന്നു. “ഇപ്പോൾ ഞാൻ വിരൂപയായി.”
രാജകുമാരന് തന്റെ ഭാര്യയോട്, അവളുടെ വൈരൂപ്യാവസ്ഥയിലും സ്നേഹമാണെങ്കിലും ദീനയുടെ മാറ്റം, പ്രേക്ഷകർക്കിടയിൽ നിന്നും വളരെയധികം തിരിച്ചടി നേരിട്ടു.
വെളുപ്പിനെ മനോഹരവും കറുപ്പിനെ വൈരൂപ്യവും ആയി കാണിക്കുന്നതിന് പല പ്രേക്ഷകരിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
“ഇതു വളരെയധികം അസ്വസ്ഥതയുളവാക്കുന്ന കാര്യമാണ്. 2019 ൽ ആയിട്ടും, ഇപ്പോഴും കറുപ്പുനിറമുള്ള, ഇരുണ്ട നിറമുള്ള സ്ത്രീകൾ വൈരൂപ്യമുള്ളതും, അഭികാമ്യമല്ലാത്തവരുമായി സ്ഥാപിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു.” ഒരു ഉപയോക്താവ് യൂട്യൂബിൽ അഭിപ്രായം രേഖപ്പെടുത്തി.
മൈ പിംഗു ടിവിയ്ക്ക് 720000 ഉപയോക്താക്കളുണ്ട്.