മുംബൈ:
റിലയന്‍സ് ജിയോ ഗിഗാ ഫൈബര്‍ ഓഗസ്റ്റ് 12ന് ഇന്ത്യയില്‍ എത്തും. രാജ്യവ്യാപകമായി എത്തിക്കാണാനാണ് ജിയോ ശ്രമിക്കുന്നത്. ജിയോ ഗിഗാ ഫൈബറിന്റെ ബീറ്റാ പരീക്ഷണം അവസാനഘട്ടത്തിലാണ് ഇപ്പോള്‍. ബീറ്റാ വേര്‍ഷനില്‍ ഇന്ത്യയിലെ 1100 നഗരങ്ങളിലായി രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ജിയോ ഇന്ത്യയില്‍ അവരുടെ ഫൈബര്‍ ടു ഹോം സേവനമായ ജിയോ ഗിഗാ ഫൈബര്‍ ഇന്ത്യയില്‍ ഉടനീളം എത്തിക്കാന്‍ ഒരുങ്ങുന്നത്.
4500 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റിലാണ് ജിയോ ഗിഗാഫൈബര്‍ ലഭ്യമാക്കുന്നത്. ഒറ്റ കണക്ഷനില്‍ ബ്രോഡ്ബാന്‍ഡ്, വോയ്‌സ് കോള്‍, ഐ.പി.ടി.വി എന്നിവ ഉപയോഗിക്കാനാവും. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ മീറ്റിങില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.