കൊച്ചി:
എറണാകുളം ജില്ലയെ നിപ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടന്ന ചടങ്ങില്‍ വെച്ച് ആരോഗ്യമന്ത്രി കെ.കെ. ഷൈലജയാണ് പ്രഖ്യാപനം നടത്തിയത്. നിപ ബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഇന്ന് ആശുപത്രി വിടുമെന്നും മന്ത്രി പറഞ്ഞു. 53 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യുവാവ് ആശുപത്രി വിടുന്നത്. ആരോഗ്യമന്ത്രിയ്ക്ക് പുറമെ, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ആസ്റ്റര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ എന്നിവരും യുവാവ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആസ്റ്റര്‍ മെഡിസിറ്റിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ചികിത്സാരംഗത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ കൈകോര്‍ത്തു പിടിച്ചതിന്റെ വിജയമുഹൂര്‍ത്തമാണിതെന്ന് മന്ത്രി പറഞ്ഞു.