Mon. Dec 23rd, 2024
ഹൈദരാബാദ്:

 

ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ പി.എച്ച്.ഡി. വിദ്യാർത്ഥിനിയെ സംശയാസ്പദമായ സാഹചര്യത്തിൽ, മരിച്ച നിലയിൽ കണ്ടെത്തിയെന്ന് എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം.

സർവകലാശാലയിലെ മറ്റു വിദ്യാർത്ഥികളാണ് ദീപിക മഹാപാത്ര (29)യെ ഹോസ്റ്റലിലെ ശുചിമുറിയിൽ രാവിലെ 8 മണിക്ക് അബോധാവസ്ഥയിൽ കണ്ടതെന്ന് ഗച്ചിബൌളി പോലീസ് പറഞ്ഞു.

സർവകലാശാല അധികൃതർ ഉടനെത്തന്നെ ദീപികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അപ്പോഴേക്കും മരിച്ചിരുന്നു.

ഒഡീഷ സ്വദേശിനിയായ ദീപിക, സർവകലാശായിൽ ഹിന്ദിയിൽ പി.എച്ച്.ഡി ചെയ്യുകയായിരുന്നു.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *