Mon. Dec 23rd, 2024
ഹൈദരാബാദ്:

 

ട്രാഫിക് നിയമങ്ങൾ തെറ്റിച്ചതിനാൽ, ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്ക് ഹൈദരാബാദ് ട്രാഫിക് പോലീസ് ഉടനെ നോട്ടീസ് അയയ്ക്കുമെന്നു ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു. ഇവിടെയുള്ള ട്രാഫിക് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ കൌൺസിലിങ്ങിന് ഹാജരാവാനും നിർദ്ദേശിക്കും.

താനടക്കം മൂന്നുപേർ സഞ്ചരിക്കുന്ന ഒരു ഇരുചക്രവാഹനത്തിന്റെ വീഡിയോ ദൃശ്യം രാം ഗോപാൽ വർമ്മ സാമൂഹ്യമാധ്യമം വഴി പ്രചരിപ്പിച്ചിരുന്നു.

ഹൈദരാബാദിലെ ഒരു തീയേറ്ററിൽ സിനിമ കാണാൻ പോവുകയായിരുന്നു വർമ്മ എന്നാണ് പോലീസ് പറയുന്നത്.

മൂന്നുപേർ ഇരുചക്രവാഹനത്തിൽ ഒരുമിച്ചു യാത്ര ചെയ്തതിനും, ഹെൽമെറ്റ് ഉപയോഗിക്കാതിരുന്നതിനും ട്രാഫിക് നിയമലംഘനം കാണിച്ച് 1335 രൂപയുടെ പിഴ ചുമത്തിയിട്ടുണ്ടെന്ന് അധികാരികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *