Wed. Jan 22nd, 2025
കെയ്‌റോ :

അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കൾ. ഫൈനലിൽ സെനഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പ് ഉയർത്തിയത്. മത്സരത്തിന്റെ രണ്ടാം മിനുറ്റിൽ ബാഗ്ദാദ് ബൗനദ്ജായാണ് അൾജീരിയ്ക്ക് വേണ്ടി ഗോൾ നേടിയത്.

1990 ഇൽ സ്വന്തം നാട്ടിൽ കിരീടം നേടിയതിനു ശേഷം നീണ്ട 29 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് അൾജീരിയ വീണ്ടും ആഫ്രിക്കൻ നേഷൻസ് കപ്പിൽ മുത്തമിട്ടത്. കഴിഞ്ഞ ആഫ്രിക്കൻ നേഷൻസ് കപ്പിൽ അൾജീരിയക്ക് ഗ്രൂപ്പ് ഘട്ടം പോലും കടക്കാൻ സാധിച്ചിരുന്നില്ല.

ലിവർപൂൾ സൂപ്പർ താരം സാദിയോ മാനെയുടെ നേതൃത്വത്തിൽ സെനഗൽ ആഞ്ഞു പൊരുതിയെങ്കിലും രണ്ടാംപകുതിയിൽ അനുകൂലമായി ലഭിച്ച പെനാൽറ്റി വി.എ.ആർ. പരിശോധനയിൽ റദ്ദായത് ആദ്യ ആഫ്രിക്കൻ നേഷൻ കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെനെഗലിന് തിരിച്ചടിയായി.

അൾജീരിയ മിഡ് ഫീൽഡർ ഇസ്മായിൽ ബെന്നസെറാണ് ടൂർണമെന്റിലെ താരം. അൾജീരിയയുടെ റഇസ് എംബോളിയാണ് ഫൈനലിൽ മാൻ ഓഫ് ദ മാച്ച്. ടൂർണമെന്റിൽ നൈജീരിയക്കു വേണ്ടി അഞ്ച് ഗോൾ നേടിയ ഒഡിയോൺ ഇഗാലോയ്ക്കാണ് ഗോൾഡൺ ബൂട്ട് പുരസ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *