കൊച്ചി:
അമ്മത്തൊട്ടിലില്‍ കുഞ്ഞുങ്ങളെ ഉപേഷിക്കാന്‍ വരുന്നവര്‍ക്ക് ഒരിക്കല്‍ കൂടി ചിന്തിക്കാന്‍ അവസരം നല്‍കുന്ന ഹൈടെക് അമ്മതൊട്ടില്‍ വരുന്നു. എറണാകുളം ജില്ലാ ആശുപത്രിയില്‍ നിലവിലുളള അമ്മത്തൊട്ടില്‍ ഹൈടെക് ആയി പുനസ്ഥാപിക്കുന്നതിലാണ് ഈ സംവിധാനം വരുന്നത്. നിരവധി ന്യൂതന സാങ്കേതിക വിദ്യകള്‍ ഓടെയാണ് ഈ ഹൈടെക് അമ്മത്തൊട്ടിലില്‍ ഉളളത്. രക്ഷകര്‍ത്താവ് കുട്ടിയുമായി വന്നെങ്കില്‍ മാത്രമേ അമ്മത്തൊട്ടിലില്‍ വാതില്‍ തുറക്കുകയുള്ളൂ. വാതില്‍ തുറക്കുന്നതിന് മുന്‍പ് ‘അരുതേ, സ്വന്തം കുഞ്ഞിന് ലോകത്ത് ആരും നിങ്ങളെപ്പോലെ അമ്മ ആകില്ല’ എന്ന ശബ്ദ സന്ദേശം എത്തും. മെസ്സേജ് കേട്ടിട്ടും മനസ്സുമാറാത്തവര്‍ക്ക് കുഞ്ഞിനെ പിന്നെ ഒരു നോക്ക് കൂടി കാണാനാകാത്ത വിധം വാതിലുകള്‍ അടയും. കുഞ്ഞുങ്ങളെ സുരക്ഷിത കരങ്ങളില്‍ ഏല്‍പ്പിച്ചു എന്ന ആശ്വാസം പുതിയ സാങ്കേതികവിദ്യയിലൂടെ ലഭിക്കും. വാതിലുകള്‍ അടഞ്ഞു കഴിഞ്ഞാല്‍ അകത്തെ വാതിലിലൂടെ സമിതികാര്‍കത്ക് മാത്രമേ എടുക്കാനാവൂ. കുഞ്ഞിനെ ഉപേഷിച്ചാല്‍ അപ്പോള്‍തന്നെ പുതിയ അതിഥി എത്തി എന്ന സന്ദേശം ജില്ലാ ശിശുക്ഷേമ സമിതി പ്രസിഡന്റായ കലക്ടര്‍ക്കും, വൈസ് പ്രസിഡന്റിനും, സെക്രട്ടറിയ്ക്കും ലഭിക്കും.
കുഞ്ഞിന്റെ ഭാരം, ആണോ പെണ്ണോ എന്നതും കുഞ്ഞിന്റെ ചിത്രവും പ്രത്യേക മൊബൈല്‍ ആപ്പ് വഴി ലഭിക്കമെന്ന് ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് കെ എസ് അരുണ്‍കുമാര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.സംസ്ഥാന ശിശുക്ഷേമ സമിതിയുടെ മേല്‍നോട്ടത്തിലാണ് ഹൈടെക് അമ്മത്തൊട്ടില്‍ സ്ഥാപിക്കുന്നത്.അമ്മത്തൊട്ടില്‍ നവീകരണം ആറു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമ്മത്തൊട്ടില്‍ നവീകരിക്കുന്നതിനായ് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 5.81 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത് .എംഎല്‍എ ഫണ്ട് വിനിയോഗിക്കുന്നതിന് നിബന്ധനകള്‍ ബാധകമായിരുന്നു. ഫണ്ട് വിനിയോഗം സംബന്ധിച്ച് ധനകാര്യവകുപ്പ് 2017 ഡിസംബര്‍ 12ന് പുറത്തിറക്കിയ ഉത്തരവിലാണ് നിബന്ധനകള്‍ ഉണ്ടായിരുന്നത്. ഇതിനെതിരെ ജില്ലാ കളക്ടര്‍ ധനകാര്യ വകുപ്പിന് അപേക്ഷ നല്‍കി.മാത്രമല്ല ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയും ഇടപെട്ടു. ഒടുവില്‍ എംഎല്‍എ ഫണ്ട് വിനിയോഗത്തിലെ മാര്‍ഗരേഖയില്‍ ഇളവ് അനുവദിച്ചു കൊണ്ട് ഉത്തരവിറക്കിയിരുന്നു.ഇതേതുടര്‍ന്നാണ് അമ്മതൊട്ടില്‍ നവീകരണത്തിന് ഫണ്ട് അനുവദിച്ചത്.