Mon. Dec 23rd, 2024
സാരൺ:

ബീഹാറിലെ സാരൺ ജില്ലയിലെ ബനിയാപ്പൂരിൽ കന്നുകാലിമോഷ്ടാക്കളെന്നു സംശയിച്ച്, രണ്ടുപേരെ പ്രാദേശികവാസികൾ മർദ്ദിച്ചുകൊന്നുവെന്നു ന്യൂസ് ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണു സംഭവം നടന്നത്.

പശുക്കളെ മോഷ്ടിക്കാൻ മൂന്നുപേർ വന്നെന്നാണു ഗ്രാമവാസികൾ പറയുന്നത്. അവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടയ്ക്ക് ഒരാൾ ഓടി രക്ഷപ്പെട്ടു.

രണ്ടുപേരേയും ഗ്രാമവാസികൾ കോപിഷ്ഠരായി മർദ്ദിച്ചതാണെന്നും, ഈ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.

മർദ്ദനത്തിൽ പരിക്കേറ്റ് ഓടി രക്ഷപ്പെട്ട മൂന്നാമത്തെ ആളും, കുടുംബക്കാർ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി മരിച്ചതായാണു വാർത്തകൾ.

Leave a Reply

Your email address will not be published. Required fields are marked *