Tue. Nov 18th, 2025

ഐ.സി.സി. ഹാള്‍ ഓഫ് ഫെയിമില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ മൂന്നു താരങ്ങളെ തിരഞ്ഞെടുത്തു. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച താരങ്ങളെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ആദരിക്കുന്ന രീതി ഐ.സി.സിക്കുണ്ട്. ഇതിന്റെ ഭാഗമായാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ അലന്‍ ഡൊണാള്‍ഡ്, ഓസ്‌ട്രേലിയയുടെ കത്രീന്‍ ഫിറ്റ്‌സ്‌പാട്രിക്ക്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരെ തിരഞ്ഞെടുത്തത്.

വിരമിച്ച്‌ 5 വര്‍ഷത്തിന് ശേഷം മാത്രമേ താരങ്ങള്‍ ഈ പട്ടികയില്‍ ഇടം പിടിക്കാന്‍ യോഗ്യരാകൂ. 2013 നവംബറിലായിരുന്നു സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

രാഹുല്‍ ദ്രാവിഡ് (2018), അനില്‍ കുംബ്ലെ (2015), സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, ബിഷന്‍ സിംഗ് ബേദി (മൂന്നു പേരും 2019) എന്നിവരാണ് സച്ചിനു മുന്‍പ് ഐ.സി.സി. ഹാള്‍ ഓഫ് ഫെയിം നല്‍കി ആദരിച്ചിട്ടുള്ള മറ്റു താരങ്ങള്‍.

https://twitter.com/ICC/status/1151967756885090314

Leave a Reply

Your email address will not be published. Required fields are marked *