Mon. Dec 23rd, 2024

കറങ്ങുന്ന ക്യാമറയുള്ള ഫോണുമായി സാംസങ് ഗാലക്സി എത്തി. ഗാലക്സി എ 80 എന്ന ഫോൺ ചൊവാഴ്ച ഇന്ത്യയിൽ ഇറക്കി. ഏപ്രിലിൽ, മലേഷ്യയിൽ ആണ് സാംസങ് ഗാലക്സി എ 80 (Samsung Galaxy A80) എന്ന ഫോൺ ആദ്യമായി ഇറക്കിയത്. എല്ലായിടത്തും ഈ ഫോൺ ആഗസ്റ്റ് ഒന്നു മുതൽ ലഭ്യമാകും.

സാംസങ് ഗാലക്സി എ 80 യുടെ വില 47,990 ആണ്. അത് മുൻ‌കൂറായി ജൂലൈ 22 നും ജൂലൈ 31 ഇടയ്ക്ക് ബുക്കു ചെയ്യാം. അതിന്റെ സ്ക്രീൻ ഒരു പ്രാവശ്യം മാറ്റി നൽകും, സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് 5% പണം തിരികെക്കിട്ടും എന്നീ ഓഫറുകൾ സാംസങ് മുന്നോട്ടുവച്ചിട്ടുണ്ട്.

ഗോസ്റ്റ് വൈറ്റ് (Ghost White), ഫാന്റം ബ്ലാക്ക് (Phantom Black), ഏയ്ഞ്ജൽ ഗോൾഡ് (Angel Gold) എന്നീ മൂന്നു നിറങ്ങളിൽ ഈ സ്മാർട്ട് ഫോൺ ലഭ്യമാണ്.

കറങ്ങുന്ന ക്യാമറയുള്ള, സാംസങ്ങിന്റെ ആദ്യത്തെ ഫോണാണ് സാംസങ് ഗാലക്സി എ 80. ഫോണിന്റെ റിയർ ക്യാമറകൾ സെൽഫിയെടുക്കുമ്പോൾ മുൻ‌വശത്തേക്കു തിരിയും.

48 മെഗാപിക്സൽ ഉള്ള പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, ത്രിമാന സ്വഭാവമുള്ള സെൻസർ എന്നിവ ഇതിന്റെ പ്രത്യേകതയാണ്.

ഈ ക്യാമറയിൽ 8 ജി ബി. റാം, 128 ജി ബി. സ്റ്റോറേജും ഉണ്ട്. യു.എസ്.ബി. കണക്റ്റു ചെയ്യാൻ ടൈപ്പ് സി പോർട്ട് ആണ്. കൂടാതെ ഫിംഗർ പ്രിന്റ് സെൻസറും, സാംസങ് പേ യും ഉണ്ട്. ആൻഡ്രോയ്ഡ് പൈ (Android Pie) യിലാണ് ഫോൺ പ്രവർത്തിക്കുക. ഡോൾബി അറ്റ്‌മോസ് ശബ്ദസംവിധാനവും ഈ ഫോണിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *