Thu. Jan 23rd, 2025
കൊച്ചി:

 

ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷം അൻ‌വർ റഷീദ്, ട്രാൻസ് എന്ന ചിത്രവുമായി തിരിച്ചുവരുന്നു. ഫഹദ് ഫാസിൽ നായകനായ ഈ ചിത്രത്തിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾ പുരോഗമിയ്ക്കുന്നു.

അൽ‌ഫോൻസ് പുത്രൻ ഈ ചിത്രത്തിൽ നല്ലൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നസ്രിയ, സൌബിൻ ഷഹീർ, വിനായകൻ, വേദിക എന്നിവരും ഈ ചിത്രത്തിലുണ്ട്. ഒരു മനുഷ്യന്റെ ജീവിതത്തിലെ അഞ്ചുഘട്ടങ്ങളാണ് ഈ ചിത്രം പറയുന്നത്.

അമൽ നീരദാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. വിൻസെന്റ് വടക്കൻ രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ സംഗീതം ചെയ്തിരിക്കുന്നത് ജാക്സൺ വിജയൻ ആണ്.

അൻ‌വർ റഷീദ് എന്റർടെയിൻ‌മെന്റിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ക്രിസ്തുമസ്സിനു തീയേറ്ററുകളിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *