അഹമ്മദാബാദ്:
അഹമ്മദാബാദിലെ അമ്യൂസ്മെന്റ് പാര്‍ക്കിലെ
യന്ത്ര ഊഞ്ഞാല്‍ (ജോയ്റൈഡ്) തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്നലെ വൈകുന്നേരം 4.50 ഓടെയാണ് ബല്‍വതിക അമ്യൂസ്മെന്റ് പാര്‍ക്കില്‍ അപകടം നടന്നത്. യന്ത്രം പ്രവര്‍ത്തിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അടുത്തുള്ള തൂണില്‍ ഇടിച്ചാണ് അപകടം സംഭവച്ചത്.
31 പേര്‍ക്ക് ഇരിക്കാവുന്നറൈഡാണ് തകര്‍ന്നു വീണത്. അഗ്‌നിശമന വിഭാഗം അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെന്നും , പീഡിയാട്രിക്‌സ്, ഓര്‍ത്തോ, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളുടെ തലവന്‍മാര്‍ പരിക്കേറ്റവര്‍ക്ക് വേണ്ട ചികിത്സ ഉടനടി നല്‍കിയെന്നും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ വിജയ് നെഹ്റ ഇന്ത്യന്‍ എക്പ്രസ്സിനോട് പറഞ്ഞു.
പരിക്കേറ്റ് എല്‍.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ ആഭ്യന്തരമന്ത്രി പ്രദീപ്‌സിങ് ജഡേജ സന്ദര്‍ശിച്ചു. അപകടത്തെക്കുറിച്ച് മുഖ്യമന്ത്രി വിജയ് രൂപാനി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനോടും (എഎംസി) പൊലീസിനോടും
കൂടുതല്‍ വിവരങ്ങള്‍ തേടിയതായി ജഡേജ പറഞ്ഞു.
അപകടത്തില്‍ പെട്ടവര്‍ക്ക് മുഖ്യമന്ത്രി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും , പരിക്കേറ്റവര്‍ക്കുള്ള ചികിത്സാ ചെലവ് എഎംസി വഹിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. യന്ത്ര ഊഞ്ഞാല്‍ (ജോയ്റൈഡ്) പ്രവര്‍ത്തിപ്പിക്കുന്നതിന് അമ്യൂസ്മെന്റ് കമ്പനിക്ക് ലൈസന്‍സും അംഗീകാരവും നല്‍കിയിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുമെന്നും . ജോയ്റൈഡിനെപറ്റി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി പരിശോധിക്കുന്നുണ്ടെന്നും , ഇന്ത്യന്‍ എക്പ്രസ്സിനോട് ജഡേജ പറഞ്ഞു.