Mon. Dec 23rd, 2024
ലണ്ടൻ :

റു​​മേ​​നി​​യ​​യു​​ടെ സി​​മോ​​ണ ഹാ​​ലെ​​പ്പ് വിം​​ബി​​ൾ​​ഡ​​ണ്‍ ടെ​​ന്നീ​​സ് വ​​നി​​താ സിം​​ഗി​​ൾ​​സ് ചാമ്പ്യൻ. അ​​മേ​​രി​​ക്ക​​യു​​ടെ സെ​​റീ​​ന വി​​ല്യം​​സിനെ തോൽപ്പിച്ചാണ് ഹാലെപ്പ് തന്റെ കന്നി വിം​​ബി​​ൾ​​ഡ​​ണ്‍ കിരീടം നേടിയത്. അ​​മേ​​രി​​ക്ക​​ൻ താ​​ര​​ത്തെ നി​​ലം​​പ​​രി​​ശാ​​ക്കാ​​ൻ 56 മി​​നി​​റ്റ് മാ​​ത്ര​​മാ​​ണ് ഹാ​​ലെ​​പ്പി​​നു വേ​​ണ്ടി​​വ​​ന്ന​​ത്.

6-2, 6-2നാ​​യി​​രു​​ന്നു ഹാ​​ലെ​​പ്പി​​ന്‍റെ ജ​​യം. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ നേ​​ടി​​യ​​താ​​യി​​രു​​ന്നു ഹാ​​ലെ​​പ്പി​​ന്‍റെ ആ​​ദ്യ ഗ്രാ​​ൻ​​സ്‌​ലാം ​കി​​രീ​​ടം.ചാമ്പ്യന്‍ഷിപ്പില്‍ ഹാലെപ്പ് ഏഴാം സീഡും സെറീന പതിനൊന്നാം സീഡുമായിരുന്നു.

അതേസമയം 24 ഗ്രാന്‍സ്ലാം കിരീടമെന്ന കോര്‍ട്ടിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള സെറീനയുടെ കാത്തിരിപ്പ് നീളുകയാണ്. ഗ്രാ​​ൻ​​സ്‌​ലാം ​കി​​രീ​​ട​​നേ​​ട്ട​​ത്തി​​ൽ മാ​​ർ​​ഗ​​ര​​റ്റ് കോ​​ർ​​ട്ടി​​ന്‍റെ (24 എ​​ണ്ണം) ഓ​​ൾ ടൈം ​​റി​​ക്കാ​​ർ​​ഡി​​നൊ​​പ്പ​​മെ​​ത്താ​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​യി​​രു​​ന്നു സെ​​റീ​​ന. 2017ലെ ഓസ്ട്രേലിയന്‍ ഓപ്പണിൽ കിരീടം നേടിയ ശേഷം തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍സ്ലാം ഫൈനലിലാണ് സെറീന തോൽക്കുന്നത്.

പുരുഷ ഫൈനലില്‍ നാളെ ജോക്കോവിച്ച്- ഫെഡററെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *