തിരുവനന്തപുരം:
ദേശാഭിമാനിയുടെ പരിപാടിയിലേക്ക് നെഹ്‌റു ഗ്രൂപ്പ് സി. ഇ.ഒയെ ക്ഷണിച്ചതില്‍ എതിര്‍പ്പുമായി എസ്.എഫ്.ഐ. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ആരോപണവിധേയനാണ് സി.ഇ.ഒ. ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ നെഹ്‌റു മാനേജ്‌മെന്റ് പീഡനം ആയിരുന്നുവെന്നാണ് എസ്. എഫ്.ഐയും ജിഷ്ണുവിന് ബന്ധുക്കളുടെയും ആരോപണം. അതുകൊണ്ട് സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ പരിപാടിയില്‍ വരുന്നതിനെ എസ്.എഫ്.ഐ. എതിര്‍ക്കുന്നത്.
ദേശാഭിമാനി കോയമ്പത്തൂര്‍ ബ്യൂറോയുടെ ഉദ്ഘാടനച്ചടങ്ങില്‍ ആശംസയര്‍പ്പിച്ച് സംസാരിക്കാനാണ് നെഹ്‌റു ഗ്രൂപ്പ് സി.ഇ.ഒ. കൃഷ്ണകുമാറിനെ ക്ഷണിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് എസ്.എഫ്.ഐ. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നിലപാട്. നെഹ്‌റു കോളേജിലെ കേസില്‍ യൂണിയന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഇക്കാര്യം സി.പി.എം. സംസ്ഥാന നേതൃത്വത്തിന് ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് എസ്.എഫ്.ഐ. ജില്ലാ നേതാക്കള്‍ അറിയിച്ചു. ജൂലൈ 14 ഞായറാഴ്ചയാണ് ദേശാഭിമാനി കോയമ്പത്തൂര്‍ ബ്യൂറോയുടെ ഉദ്ഘാടനം. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവും സി.പി.എം. നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ആശംസാപ്രസംഗത്തില്‍ രണ്ടാമതായി ആണ് നെഹ്‌റു ഗ്രൂപ്പ് സി.ഇ.ഒ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവമാധ്യമങ്ങളും ഇതിനെതിരെ ശക്തമായി രംഗത്തു വന്നിട്ടുണ്ട്. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നെഹ്‌റു മാനേജ്‌മെന്റ് എതിരെ സമരരംഗത്തുള്ള സംഘടനയാണ് എസ്.എഫ്.ഐ.