Mon. Jul 28th, 2025 10:50:29 AM
ആലുവ:

ആലുവ നഗരത്തെ ഞെട്ടിച്ച്‌ വന്‍ കവര്‍ച്ച. വീട്ടുകാര്‍ പുറത്ത് പോയ തക്കം നോക്കി വീട് കുത്തി തുറന്നാണ് കവര്‍ച്ച നടത്തിയത്. ഏകദേശം 30 ലക്ഷം വിലമതിക്കുന്ന വസ്തുവകകളാണ് നഷ്ടപ്പെട്ടത്. ആലുവ തോട്ടക്കാട്ടുകര കോണ്‍വന്റിന് സമീപം പൂണേലില്‍ ജോര്‍ജ് മാത്യുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

വളര്‍ത്തുനായയെ മയക്കിയ ശേഷമാണ് മോഷ്ടാക്കള്‍ അകത്ത് കടന്ന് മോഷണം നടത്തിയത്. 20 പവന്‍ സ്വര്‍ണ്ണം, 25 ലക്ഷത്തോളം വില വരുന്ന യൂറോയും ഡോളറും അടക്കം 30 ലക്ഷം വില മതിക്കുന്ന വസ്തുക്കളാണ് കവര്‍ന്നത്. മുറിയിലെ മര അലമാര തകര്‍ത്ത് ലോക്കര്‍ പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. വിദേശത്തായിരുന്ന വീട്ടുകാര്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പാണ് ആഭരണങ്ങള്‍ ബാങ്കില്‍ നിന്നെടുത്ത് വീട്ടില്‍ കൊണ്ടു വന്നത്. സംഭവം നടന്നതിനു പിന്നാലെ ഫോറന്‍സിക് വിദഗ്ദരും പോലീസും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഇന്നലെ വൈകുന്നേരം 6.30 ക്കും 11:30 ക്കും ഇടയ്ക്കാണ് നഗരത്തെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. ജോര്‍ജ് മാത്യുവും കുടുംബവും എറണാകുളത്ത് ഒരു ചടങ്ങില്‍ പങ്കെടുത്ത് രാത്രി 11.30 യോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *