Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

ലോക ജനസംഖ്യാ ദിനമായ ഇന്ന് വിവാദ പ്രസ്ഥാവനയുമായി കേന്ദ്രമന്ത്രി .രാജ്യത്ത് രണ്ട് മക്കള്‍ മാത്രം മതിയെന്ന നിയമം പാസാക്കണമെന്നും ഇത് ലംഘിക്കുന്നവര്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവ് ക്രമാതീതമായി ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹംട്വീറ്റ് ചെയ്തത്.ക്രമാതീതമായ ജനസംഖ്യാ വര്‍ദ്ധനവ് പ്രകൃതിവിഭവങ്ങള്‍ക്കും സാമൂഹിക ഐക്യത്തിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ടീയ പാര്‍ട്ടിക്കാര്‍ ഇതിനായി ശക്തമായ നിയമം പാസാക്കണമെന്നും,ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.ഇസ്ലാമിക രാഷ്ട്രങ്ങള്‍ പോലും ജനസംഖ്യാ നിയന്ത്രണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയില്‍ ജനസംഖ്യാ വര്‍ദ്ധനവും മതവിശ്വാസവും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് 1947 ല്‍ ഇന്ത്യ വിഭജിച്ചതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *