Mon. Dec 23rd, 2024
അബുദാബി:

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ അറേബ്യന്‍ ഗള്‍ഫിലെ കടല്‍ തീരങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും കടലില്‍ പോകുന്നവര്‍ക്കും യു.എ.ഇ. ദേശീയ കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി. വടക്കു പടിഞ്ഞാറന്‍ കാറ്റിന്റെ തീവ്രതയുടെ ഫലമായി ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും, ബുധനാഴ്ച നാലു മുതല്‍ ആറ് അടി വരെ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്നും അറിയുന്നു. ഇത് പരമാവധി ഏഴ് അടി വരെ എത്താന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *