Mon. Dec 23rd, 2024
മുംബൈ:

 

ആറു പേരുടെ മരണത്തിനിടയാക്കിയ മാലേഗാവ് സ്‌ഫോടനത്തിനുപയോഗിച്ച ബി.ജെ.പി എം.പിയും കേസിലെ പ്രതിയുമായ പ്രജ്ഞാസിങ് ഠാക്കൂറിന്റെ മോട്ടോര്‍ ബൈക്ക് കോടതിയില്‍ ഹാജരാക്കി. ഠാക്കൂറിന്റെ ബൈക്കിനു പുറമെ മറ്റൊരു ബൈക്കും അഞ്ച് സൈക്കിളും കോടതിയില്‍ ഹാജരാക്കി. സ്‌ഫോടനസ്ഥലത്തുണ്ടായിരുന്നയാള്‍ ഇവ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌ഫോടനസ്ഥലത്ത് നിന്ന് ഭീകരവിരുദ്ധ സ്‌ക്വാഡാണ് വാഹനങ്ങള്‍ കണ്ടെത്തിയിരുന്നത്. MH15 P 4572 എന്ന രജിസ്‌ട്രേഷനിലുള്ള ബൈക്ക് പ്രജ്ഞാസിങ് ഠാക്കൂറിന്റെ പേരിലുള്ളതാണ്. എന്നാല്‍ 2016 കേസ് ഏറ്റെടുത്ത എന്‍.ഐ.എ ഈ ബൈക്ക് രണ്ട് വര്‍ഷമായി പ്രജ്ഞാസിങ് ഉപയോഗിക്കാറില്ലെന്ന് കണ്ടെത്തി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *