Sun. Nov 17th, 2024
മുംബൈ:

 

ബജറ്റിനു ശേഷമുള്ള രണ്ടാമത്തെ വ്യാപാര ദിനത്തിലും മുംബൈ ഓഹരി വിപണിയില്‍ നഷ്ടം. വന്‍ തകര്‍ച്ചയോടെയാണ് ഓഹരി വിപണിയില്‍ ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്‌.

സെന്‍സെക്‌സ് ഒരു ഘട്ടത്തില്‍ 1500 പോയന്റ് വരെ ഇടിഞ്ഞു. എന്നാല്‍ വൈകാതെ തിരിച്ചുകയറി സെന്‍സെക്‌സ് 200 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്‌. നിഫ്റ്റി 66.8 പോയന്റ് ഇടിഞ്ഞ് 11491.80 എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

മുംബൈ ഓഹരി വിപണിയില്‍ രജിസ്റ്റര്‍ ചെയ്ത 1878 കമ്പനികളില്‍ 814 കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും 989 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

യെസ് ബാങ്ക്, ഐ.ഒ.സി, സണ്‍ ഫാര്‍മ, സിപ്‌ല, പവര്‍ ഗ്രിഡ് കോര്‍പ് എന്നീ കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും ടൈറ്റാന്‍ കമ്പനി, യു.പി.എല്‍, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌.ഡി.എഫ്‌.സി, ടി.സി.എസ്. എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *