Mon. Dec 23rd, 2024

മലയാളം

1. പതിനെട്ടാം പടി

 

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പതിനെട്ടാം പടി. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിത്വിരാജ്, ഉണ്ണി മുകുന്ദൻ, മനോജ് കെ ജയൻ തുടങ്ങിയ നിര താനെ ചിത്രത്തിൽ എത്തുന്നുണ്ട്. അഹാന കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക.

 

തമിഴ്

 

1. കളവാണി 2

ഒളിവിയയും ഗഞ്ച കറുപ്പുവും പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ചിത്രമാണ് കളവാണി 2. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എ. സർകുനം ആണ്.

 

2. എനക്ക് ഇന്നും കല്യാണം ആകലെ

ജഗൻ പുരുഷോത്തം പ്രധാന വേഷത്തിലഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മുരുഗലിംഗമാണ്.

 

3. രാച്ചസി

ഗൗതം രാജ് എസ്. വൈ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് രാച്ചസി. ജ്യോതിക മുഖ്യ വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ പൂർണിമ ഭാഗ്യരാജും പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു.

 

ഹിന്ദി

1. മരുദ്ധർ എക്സ്പ്രസ്സ്

വീട്ടുകാർ നടത്തിയ കല്യാണത്തിന് ശേഷം ദമ്പതികൾക്കിടയിലുണ്ടാവുന്ന പ്രശനങ്ങളെയാണ് ഈ ചിത്രം ഫോക്കസ് ചെയ്യുന്നത്. കുന്നേൽ റോയ് കപൂർ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ നായികയായി എത്തുന്നത് താര ബെറിയാണ്.

 

2. വൺ ഡേ

കാണാതാവുന്ന ആളുകളെ അന്വേഷിച്ചുകൊണ്ടുള്ള ഒരു കുറ്റാന്വേഷണ വിദഗ്ധന്റെ കഥയാണ് വൺ ഡേയിൽ. അനുപം ഖേറും കുമുദ് മിശ്രയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഇഷ ഗുപ്തയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

 

3. ഹമേ തുമ്സെ പ്യാർ കിത്നാ

 

ധ്രുവിന്റെയും എഴുത്തുകാരിയായ അനന്യയുടെയും പ്രണയ കഥ പറയുന്ന ചിത്രത്തിൽ കൺവീർ ബോറയും ബാനർജിയും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത് മോഹനാണ്.

 

4. ടൈം ടു റീറ്റലിയേറ്റ്: മാസും

 

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരുടെ കഥ പറയുന്ന ചിത്രത്തിൽ ആലിയ ഖാനും ഋഷി രഘുവംശിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കുമാർ ആദർശാണ്.

Leave a Reply

Your email address will not be published. Required fields are marked *