ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവരും കൃത്യമായ ചിട്ടകൾ പാലിക്കുന്നവരും ഡയറ്റിൽ മറക്കാതെ ഉൾപ്പെടുത്തുന്ന പദാർത്ഥമാണ് ആപ്പിൾ സിഡർ വിനഗർ അഥവാ എ.സി.വി. ഇന്ന് സൂപ്പർ മാർക്കറ്റുകളിൽ എല്ലാം തന്നെ ഇത് ലഭ്യമാണ്. തടി കുറക്കാൻ മാത്രമല്ല, മറ്റൊരുപാട് പ്രശനങ്ങൾക്ക് പരിഹാരമാണ് ഇത്. ഫെർമെന്റേഷൻ പ്രക്രിയയിലൂടെയാണ് ഇത് തയ്യാറാക്കുന്നത്.
ചതച്ചെടുക്കുന്ന ആപ്പിളിൽ നിന്ന് ലായനി വേർതിരിച്ചെടുക്കുകയും അതിലേക്ക് ബാക്ടീരിയകളും യീസ്റ്റും ചേർക്കുകയും ചെയ്യുന്നു. ഇവ ആള്‍ക്കഹോളിക്ക് ഫെര്‍മെന്റേഷന് തുടക്കം കുറിക്കുന്നു. ഫ്രൂട്ട് ജ്യൂസിലെ പഞ്ചസാര ആള്‍ക്കഹോളായി മാറുമ്പോഴാണ് സിഡര്‍ രൂപപ്പെടുന്നത്. ആസിഡ് ഫോമിങ് ബാക്ടീരിയ, അസറ്റിക് ആസിഡ്, മാലിക് ആസിഡ് എന്നിവയുടെ സഹായത്തോടെ ഈ ആപ്പിള്‍ സൈഡറിനെ ആപ്പിള്‍ വിനാഗിരിയാക്കുന്നു.
പണ്ടൊക്കെ നമ്മുടെ നാട്ടിൽ പാചകത്തിനും അച്ചാറുണ്ടാക്കാനും ഇത് ഉപയോഗിച്ചിരുന്നു. എന്നാലിന്ന് ഇതിന്റെ ഔഷധ ഗുണങ്ങൾ വ്യാപകമായി അറിഞ്ഞതിനെ തുടർന്ന് ഉപയോഗം വളരെയധികം വർദ്ധിച്ചു. അമിത ഭാരം കുറക്കാനും കുടവയർ കുറക്കാനും ഇത് അത്യുത്തമാണെന്ന് പഠനങ്ങൾ തെളിയിച്ചു. പ്രേമഹ രോഗികൾക്കും ഇത് ഉത്തമമാണ്. രക്തത്തിലെ കൊളസ്‌ട്രോളിന്റെയും ഗ്ളൂക്കോസിന്റെയും അളവ് നിയന്ത്രിക്കാൻ ഇതുകൊണ്ട് സാധിക്കുന്നു. ചർമ്മസംരക്ഷണത്തിലേർപ്പെട്ടവർക്കും ഇത് ഉപയോഗിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഒരു കാരണവശാലും ഇത് നേരിട്ട് കുടിക്കരുത്. വെള്ളത്തിൽ ലയിപ്പിച്ചു ശേഷം മാത്രം കുടിക്കുക. ആസിഡ് ആയതിനാൽ നേരിട്ട് കുടിക്കുമ്പോൾ അത് പല്ലിന്റെ ഇനാമലിനു ബലക്ഷയം ഉണ്ടാവാൻ കാരണമായേക്കാം.
2. ഉറങ്ങുന്നതിനു തൊട്ടു മുൻപ് കുടിക്കരുത്.
3. മുഖക്കുരു, അരിമ്പാറ തുടങ്ങിയ എല്ലാ ചർമ്മരോഗങ്ങൾക്കും ഇത് നേരിട്ട് പുരട്ടാവുന്നതാണ്. ചർമ്മത്തിന്റെ ടോൺ മെച്ചപ്പെടുത്താനും ഇതു സഹായിക്കുന്നു.
4. ഉച്ചയൂണിനു ശേഷം കുടിക്കാം. കൂടാതെ ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ വെറും വയറ്റിലും കുടിക്കാം.