ബെംഗളൂരു:
കര്‍ണ്ണാടകയില്‍ ഇന്നു രണ്ട് എം.എൽ.എമാർ രാജിവച്ചു. ബെല്ലാരി ജില്ലയിലെ വിജയനഗർ എം.എൽ.എ. ആനന്ദ് സിങ്ങും, വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച രമേഷ് ജാര്‍ക്കിഹോളിയുമാണ് എം.എല്‍.എ. സ്ഥാനം രാജിവച്ചത്. സ്പീക്കര്‍ കെ.ആർ. രമേഷ്‌കുമാറിനാണ് ജാര്‍ക്കിഹോളി രാജി സമര്‍പ്പിച്ചത്. ആനന്ദ് സിങ് ഇന്നു രാവിലെയാണ് രാജിക്കത്ത് സമർപ്പിച്ചത്. ബെലഗാവി ജില്ലയിലെ ഗോകക് എം.എൽ.എയാണ് രമേഷ് ജാർക്കിഹോളി.
രണ്ട് എം.എല്‍.എമാര്‍ രാജിവച്ചതോടെ കര്‍ണ്ണാടക സര്‍ക്കാരിന്റെ നിലനില്‍പ് വീണ്ടും പ്രതിസന്ധിയിലായി. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നത്.
അതേസമയം, കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യം തകര്‍ന്നാല്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി. നേതാവ് യെദ്യൂരപ്പ അറിയിച്ചു.