Wed. Jan 22nd, 2025
തലശ്ശേരി:

 

വടകരയിലെ ലോക്സഭ സ്ഥാനാർത്ഥി ആയിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ എ.എന്‍. ഷംസീര്‍ എം.എല്‍.എയെ ചോദ്യം ചെയ്യും. അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതോടെയാണ് എ.എന്‍. ഷംസീര്‍ എം.എല്‍.എയെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്. മൂന്നാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും സി.ഐ. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിടുന്നുണ്ട്.

സി.ഒ.ടി നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയെ വിളിച്ചു വരുത്തി മൊഴിയെടുക്കാന്‍ സി.ഐ. വി.കെ.വിശ്വംഭരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണ്. നസീര്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കെ എം.എല്‍.എയുടെ മൊഴി രേഖപ്പെടുത്തുന്നതാണ് ഉചിതമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സ്പീക്കറെ ഇക്കാര്യം അറിയിച്ചതിനു ശേഷം എത്രയും പെട്ടന്ന് നോട്ടീസ് നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *