മുംബൈ:
പീഡന ആരോപണമുന്നയിച്ച് ബീഹാർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ ബിനോയ് കോടിയേരി സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
ഇന്നു ഹർജി പരിഗണിച്ച മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതി യുവതിക്ക് വാദത്തിനിടയില്‍ ബോധിപ്പിച്ചതില്‍ കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് അഭിഭാഷകന്‍ യുവതിയുടെ വാദങ്ങള്‍ എഴുതി നല്‍കി.
ബിനോയിയെ അറസ്റ്റുചെയ്യാന്‍ മുംബൈ പോലീസ് നീക്കം നടത്തുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ബിനോയി മൂന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിച്ചത്.
ഹര്‍ജിയില്‍കഴിഞ്ഞ വ്യാഴാഴ്ച കോടതിവാദം കേട്ടിരുന്നു. മുംബൈ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അശോക് ഗുപ്തയാണ് ബിനോയിക്കുവേണ്ടി ഹാജരായത്.