Tue. Apr 16th, 2024

ബി.എസ്.എന്‍.എല്‍. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അഭിനന്ദന്‍-151 എന്ന പ്ലാന്‍ പുറത്തിറക്കി. 151 രൂപയുടെ പ്ലാന്‍ ആണ് ഇത്. ഡല്‍ഹി, മുംബൈ അടക്കം ബി.എസ്.എന്‍.എല്ലിന്റെ എല്ലാ സര്‍ക്കിളിലുമുളള ഉപയോക്താക്കള്‍ക്കും ഈ പ്ലാന്‍ ലഭ്യമാകും.

അണ്‍ലിമിറ്റഡ് കോളുകള്‍, ദിനവും 1 ജിബി ഡാറ്റ, 100 എസ്.എം.എസ് എന്നിവയാണ് പ്ലാനില്‍ കിട്ടുക.180 ദിവസമാണ് ബി.എസ്.എന്‍.എല്‍. 151 രൂപ പ്ലാനിന്റെ കാലാവധി. എന്നാല്‍, ഡാറ്റയില്‍ ലഭിക്കുന്ന കോളിങ് സൗകര്യവും സൗജന്യ ഡാറ്റയും എസ്.എം.എസും 24 ദിവസം മാത്രമാണ് ലഭിക്കുക.

ഒരു ദിവസം 1 ജിബി വച്ച് 24 ജിബിയാണ് ഈ പ്ലാനില്‍ ആകെ കിട്ടുക. ബി.എസ്.എന്‍.എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അഭിനന്ദന്‍-151 പ്ലാന്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബി.എസ്.എന്‍.എല്ലിന്റെ പ്രൊമോഷണല്‍ ഓഫറിന്റെ ഭാഗമായാണ് ഈ പ്ലാന്‍ പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *