Sat. Apr 20th, 2024

തി​രു​വ​ന​ന്ത​പു​രം:

ഭാ​ര്യ​യു​ടെ ചെ​ല​വ് കൂ​ടി സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പി​.എ​സ്.സി ചെ​യ​ർ​മാ​ൻ എം.​കെ.​സ​ക്കീ​ർ. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെയാണ് പി.എസ്.സി ചെയർമാൻ ഈ ആഗ്രഹം സൂചിപ്പിച്ച് സർക്കാരിന് കത്തെഴുതിയത്. ഔദ്യോഗിക യോ​ഗ​ങ്ങ​ളി​ൽ പ​ങ്ക​ടു​ക്കാ​ൻ പോ​കു​മ്പോൾ ഒ​പ്പം വ​രു​ന്ന ഭാ​ര്യ​യു​ടെ ചെ​ല​വു കൂ​ടി സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്നാ​ണ് ചെ​യ​ർ​മാ​ന്‍റെ ആ​വ​ശ്യം.

നി​ല​വി​ൽ ഔദ്യോഗിക വാ​ഹ​നം, ഡ്രൈ​വ​ർ, പെ​ട്രോ​ൾ അ​ല​വ​ൻ​സ്, ഔദ്യോഗിക വ​സ​തി, ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ശമ്പളം, ഐ.​എ.​എ​സ് ജീ​വ​ന​ക്കാ​രു​ടേ​തി​നു തു​ല്യ​മാ​യ കേ​ന്ദ്ര നി​ര​ക്കി​ലു​ള്ള ഡി.​എ എ​ന്നി​വ​യാ​ണ് സ​ർ​ക്കാ​ർ ചെ​യ​ർ​മാ​നു ന​ൽ​കു​ന്ന​ത്. ഇ​തി​നു പു​റ​മേ​യാ​ണ് ഭാ​ര്യ​യു​ടെ ചെ​ല​വു കൂ​ടി സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്ന ദുരാഗ്രഹം.
സംസ്ഥാന പി.എസ്‌.സി അധ്യക്ഷന്മാരുടെ ദേശീയ സമ്മേളനവും അതോടനുബന്ധിച്ചുള്ള സ്റ്റാന്റിങ് കമ്മിറ്റി യോഗങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ നടക്കുമ്പോൾ അതിൽ പങ്കെടുക്കാൻ ജീവിതപങ്കാളിക്കും ക്ഷണമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ പിഎസ്‌സി അധ്യക്ഷനെ ഔദ്യോഗിക യാത്രകളിൽ അനുഗമിക്കുന്ന ജീവിതപങ്കാളിയുടെ യാത്രാച്ചെലവ് സർക്കാരാണു വഹിക്കുന്നത്. എന്നാൽ കേരളത്തിൽ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഭാര്യയുടെ യാത്രാച്ചെലവ് അനുവദിച്ച് സർക്കാർ ഉത്തരവുകളൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ആവശ്യപ്പെട്ടുള്ള സക്കീറിന്റെ കത്ത്.

ചെ​യ​ർ​മാ​ന്‍റെ ഈ ​ആ​വ​ശ്യം പി.​എ​സ്.സി സെ​ക്ര​ട്ട​റി സ​ർ​ക്കാ​രി​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ത്ത് പൊ​തു​ഭ​ര​ണ വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *