വായന സമയം: < 1 minute
തിരുവനന്തപുരം:

പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പിലെ ജയസാധ്യത സി.പി.ഐ. എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിലയിരുത്തി. വയനാട് ഒഴികെ മത്സരിച്ച മൂന്നു സീറ്റിലും ജയിക്കുമെന്നാണ് സി.പി.ഐ. വിലയിരുത്തിയത്. തിരുവനന്തപുരത്ത് നടന്ന സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച വിലയിരുത്തല്‍.

യോഗത്തില്‍, പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി.വി.അന്‍വര്‍ വയനാട്ടിലെ സി.പി.ഐ. സ്ഥാനാര്‍ത്ഥി പി.പി. സുനീറിനെതിരെ നടത്തിയ ആക്ഷേപവും ചര്‍ച്ച ചെയ്തു. പി.വി.അന്‍വറിന് എതിരെ മാനനഷ്ടക്കേസ് കൊടുക്കണമെന്ന മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആവശ്യം സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ചില്ല. വോട്ടെടുപ്പിനു ശേഷം ചേരുന്ന സി.പി.ഐയുടെ ആദ്യ എക്‌സിക്യൂട്ടീവ് യോഗമായിരുന്നു ഇന്നു നടന്നത്.

Leave a Reply

avatar
  Subscribe  
Notify of