29 C
Kochi
Monday, November 18, 2019

Daily Archives: 9th May 2019

ചെന്നൈ: തമിഴ്‌നാട്ടില്‍ ക്രമക്കേട് കണ്ടെത്തിയ 13 ബൂത്തുകളില്‍ 19 നും, പുതുച്ചേരിയിലെ ഒരു ബൂത്തില്‍ 12 നും റീ പോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സത്യബ്രത സാഹു അറിയിച്ചു.മുന്‍ കേന്ദ്രമന്ത്രിയും പി.എം.കെ. നേതാവുമായ അന്‍പുമണി രാമദാസ് മത്സരിച്ച ധര്‍മപുരി മണ്ഡലത്തിലെ എട്ടു ബൂത്തുകളിലും കടലൂര്‍, തിരുവള്ളൂര്‍ മണ്ഡലങ്ങളിലെ ഓരോ ബൂത്തിലും വീണ്ടും വോട്ടെടുപ്പു നടത്തുന്നതിനെക്കുറിച്ച് നേരത്തേ ചര്‍ച്ചകള്‍ നടന്നിരുന്നു.ധര്‍മപുരിയിലെ നത്തമേടിലെ പോളിങ് ബൂത്തില്‍...
ലാഹോർ: ലാഹോറിലെ സൂഫി ആരാധനലയമായ ദാദാ ദര്‍ബാറിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ 15 വയസുകാരനാണെന്ന് പാക് പഞ്ചാബ് മുഖ്യമന്ത്രിയുടെ വക്താവ് ഷഹബാസ് ഗില്‍. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളും കുട്ടിയുടെ ചിത്രവും പാക് മാധ്യമമായ ജിയോ ന്യൂസ് പുറത്തു വിട്ടിട്ടുണ്ട്.ഏഷ്യയിലെതന്നെ ഏറ്റവും വലിയ സൂഫി ആരാധനാലയങ്ങളില്‍ ഒന്നിലാണ് കഴിഞ്ഞ ദിവസം സ്‌ഫോടനം ഉണ്ടായത്. രാവിലെ 8.45 ഉണ്ടായ സ്‌ഫോടനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. സ്‌ഫോടനത്തിന് പിന്നില്‍ 15 വയസ്സുകാരനാണെന്നുള്ള തെളിവുകള്‍ പുറത്തു...
ന്യൂഡൽഹി:മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കാനൊരുങ്ങിയ മുന്‍ സൈനികന്‍ തേജ് ബഹാദൂറിന്റെ പത്രിക തള്ളിയത് സംബന്ധിച്ച് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഇന്ന് വിശദീകരണം നല്‍കും. അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസര്‍ പത്രിക തള്ളിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.പത്രിക അപൂർണമാണെന്ന് വിലയിരുത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയുണ്ടായത്. രണ്ടു സെറ്റ് പത്രികയാണ് തേജ് ബഹാദൂർ സമർപ്പിച്ചിരുന്നത്. രണ്ടാം സെറ്റ് പത്രികയിൽ ബി.എസ്.എഫിലെ ജോലിയുടെ വിവരങ്ങൾ നൽകിയിരുന്നില്ല. ഇതിൽ...
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന ആരോപണം സംബന്ധിച്ച കേസ് സുപ്രീംകോടതി ഇന്നു പരിശോധിക്കും. യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് ഇതുമായി കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വയനാട്ടില്‍ നിന്നും അമേഠിയില്‍ നിന്നുമാണ് രാഹുല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് തട്ടിപ്പുനടത്തി രാജ്യം വിട്ട നീരവ് മോദിയ്ക്ക് മൂന്നാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടു. യു.കെയിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്റ്റ്രേറ്റ് കോടതിയാണ് ബുധനാഴ്ച, മോദിയ്ക്കു ജാമ്യം നിഷേധിച്ചത്.മാർച്ച് 19 നാണ് മോദി അറസ്റ്റിലാവുന്നത്. അതിനുശേഷം സൌത്ത് വെസ്റ്റ് ലണ്ടനിലെ വാൻ‌ഡ്‌സ്‌വർത്ത് ജയിലിൽ കഴിയുകയായിരുന്നു.മെയ് 30 നു കേസിന്റെ വാദത്തിനായി നീരവ് മോദി കോടതിയിൽ നേരിട്ടു ഹാജരാവും.നീരവ് മോദിയ്ക്കു ജാമ്യം കിട്ടിയാൽ തെളിവു നശിപ്പിക്കുമെന്ന് ഇന്ത്യയുടെ ഭാഗത്തുനിന്നു വാദിക്കുന്ന...
#ദിനസരികള്‍ 752ദുരിതകഥകളുടെ തീരാപ്രവാഹത്തിലും ഗള്‍ഫുനാടുകള്‍ നമുക്ക് എടുത്താലും എടുത്താലും തീരാത്ത മുത്തുകളുടേയും പവിഴങ്ങളുടേയും അക്ഷയ ഖനിയാണ് ഇപ്പോഴും. എങ്ങനെയെങ്കിലും ഗള്‍ഫിലേക്ക് എത്തുക, ജോലി ചെയ്ത് ആവശ്യത്തിന് സമ്പാദിക്കുക, തിരിച്ചു നാട്ടിലെത്തി മാന്യമായി ജീവിക്കുക – പൊതുവേ നാം കാണുന്ന സ്വപ്നം. ജോലിക്കു പോയി കാണാതായവരുടേയും തിരിച്ചെത്താത്തവരുടേയും ജോലിസ്ഥലങ്ങളിലെ പീഡനങ്ങളുടേയും മറ്റും മറ്റും നിരവധിയായ കഥകള്‍ ഈ ഗള്‍ഫു മോഹങ്ങളെ ഒട്ടും നിരുത്സാഹപ്പെടുത്തുന്നില്ല. നിതാഖത്തും സ്വദേശിവത്കരണവും സാമ്പത്തിക പ്രതിസന്ധിയുമൊന്നും ഇക്കൂട്ടരെ...