Tue. Apr 23rd, 2024
ജമ്മു കാശ്മീർ:

ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ട് നേതാവ് മെഹബൂബ മുഫ്തി. മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ സാധ്വി പ്രജ്ഞ സിങ് താക്കൂറിന് വെരിഫൈഡ് അക്കൗണ്ട് നല്‍കിയതിനാണ് മെഹബൂബ മുഫ്തി ട്വിറ്ററിനെ വിമര്‍ശിച്ചത്.

‘ട്വിറ്റര്‍ ഇന്ത്യ സാധ്വി പ്രജ്ഞയ്ക്ക് വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് നല്‍കിയിരിക്കുന്നു. തീവ്രവാദക്കേസ് പ്രതിയ്ക്ക് വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കാന്‍ ഒരിടം കിട്ടിയിരിക്കുന്നുവെന്നത് പരിഹാസ്യമാണ്. ഗോഡ്‌സേ ജീവിച്ചിരിപ്പില്ലാത്തതിന് ദൈവത്തിന് നന്ദി,’ മെഹബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു. വെരിഫൈഡ് അക്കൗണ്ടിന്റെ ഒരു ചിത്രവും അവര്‍ പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *