വായന സമയം: < 1 minute

നവാഗതനായ ടി.പി. ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. പൊഗബണ്ടി എന്നാണ് തെലുങ്കിലെ പേര്. ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. തീവണ്ടിയുടെ കഥയും തിരക്കഥയും രചിച്ച വിനി വിശ്വലാല്‍ ആണ് ഈ വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ചിരിക്കുന്നത്. അമിതമായി പുകവലിക്കുന്ന ബിനീഷ് ദാമോദരന്‍ എന്ന കഥാപാത്രമാണ് തീവണ്ടിയില്‍ ടൊവിനോ അഭിനയിച്ചത്. തെലുങ്കില്‍ അത് സൂര്യ തേജയായിരിക്കും അവതരിപ്പിക്കുക എന്നാണ് സൂചനകള്‍. ആഗസ്ത് സിനിമാസ് നിര്‍മ്മിച്ച ചിത്രത്തില്‍ സംയുക്ത മേനോനാണ് നായികയായെത്തിയത്. തെലുങ്കില്‍ നായികയാരെന്ന് പുറത്തു വന്നിട്ടില്ല.

Advertisement

Leave a Reply

avatar
  Subscribe  
Notify of