Fri. Mar 29th, 2024

ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍ എന്ന സിനിമയ്ക്കു ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അനിയനായി അനൂപ് മേനോനാണ് അഭിനയിയ്ക്കുന്നത്. ജൂണ്‍ അവസാനം ഷൂട്ടിങ് ആരംഭിക്കും. ഹിന്ദി താരവും, സൽമാൻ ഖാന്റെ സഹോദരനുമായ അര്‍ബാസ് ഖാനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ജെന്‍സോ ജോസും വൈശാഖാ രാജനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചി, ബാംഗ്ളൂര്‍ എന്നിവടങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *