വായന സമയം: 1 minute
തിരുവനന്തപുരം:

തീവ്രവാദികളെ ഒറ്റപ്പെടുത്താന്‍ ശ്രമം നടത്തുമെന്നും, ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

“തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കും. സമൂഹത്തിന് അങ്ങേയറ്റം ആപത്കരമായിട്ടുള്ളതാണ് തീവ്രവാദം. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ അതിശക്തമായ നടപടിയെടുത്തുപോകുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്,” മുഖ്യമന്ത്രി പറഞ്ഞു.

ശ്രീലങ്കയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ പിടിയിലായ രണ്ടു പേര്‍ക്ക് മലയാളി ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ ബന്ധു മൗലാനാ റിള, സുഹൃത്ത് ഷഹ്‌നാഹ് നാവിജ് എന്നിവരാണ് കഴിഞ്ഞ ദിവസം സൗദിയില്‍ പിടിയിലായത്. ഇവര്‍ക്ക് കാസര്‍കോട്ടെ ഐസിസ് റിക്രൂട്ട്മെന്റുമായും ബന്ധമുണ്ടെന്നാണു വിവരം.

Leave a Reply

avatar
  Subscribe  
Notify of