വായന സമയം: < 1 minute

ഇന്ത്യന്‍ വനിതാ ലീഗില്‍ ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ ഹാന്‍സ് വുമണ്‍സിന് വിജയം. ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഹാന്‍സ് വുമണ്‍സ്, പഞ്ചിം ഫുട്ബോളേഴ്സിനെ ആണ് തോല്‍പ്പിച്ചത്. മത്സരത്തിൽ, ഹാൻസ് ടീമിലെ അനുഷ്ക സാമുവൽ രണ്ടു ഗോളും, ജ്യോതി ഒരു ഗോളും നേടി. പഞ്ചിം ഫുട്ബോളേഴ്സിന്റെ രണ്ട് ഗോളുകളും നേടിയത് കരിശ്മയാണ്. ഹാൻസ്, ആദ്യമത്സരത്തിൽ അളൿപുര എഫ്.സിയോട് പരാജയപ്പെട്ടിരുന്നു.

പഞ്ചിം ഫുടബോളേഴ്സിനെ തോൽപ്പിച്ചതോടെ ഹാൻസിനു മൂന്നു പോയന്റായി. പോയിന്റുകളൊന്നും നേടിയിട്ടില്ലാത്ത പഞ്ചിം, ഗ്രൂപ്പിൽ അവസാനസ്ഥാനത്താണ്.

Leave a Reply

avatar
  Subscribe  
Notify of