Thu. Mar 28th, 2024
ബംഗളൂരു:

 

കര്‍ണ്ണാടകയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടി കോണ്‍ഗ്രസ്. ഫലം പുറത്തു വന്നതു പ്രകാരം കോണ്‍ഗ്രസ് 508 വാര്‍ഡുകളിലും, ജെ.ഡി.എസ്. 173 വാര്‍ഡുകളിലും, ബി.ജെ.പി. 366 വാര്‍ഡുകളിലുമാണ് വിജയിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ മേയ് 29 നായിരുന്നു കര്‍ണ്ണാടകയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യമായാണ് ബി.ജെ.പിക്കെതിരെ മത്സരിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ 28 ല്‍ 25 സീറ്റുകളും നേടി വലിയ വിജയം സ്വന്തമാക്കിയ ബി.ജെ.പി. പിന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *