Sat. Jan 11th, 2025
തിരുവനന്തപുരം:

സിപിഎമ്മിനെതിരായ കള്ളവോട്ട് ആരോപണത്തില്‍ അഭിപ്രായപ്രകടനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. “കേരളത്തിലെ കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളകമ്യൂണിസമാണ്. അങ്ങോട്ട് മാറി നില്‍ക്ക് എന്ന് അതിനോട് ആദ്യം പറയേണ്ടത് ആദര്‍ശബോധമുള്ള ഇടതുപക്ഷക്കാരാണ്”- അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കള്ളവോട്ട് കൊണ്ടായാലും എതിരാളികളെ വെട്ടിയൊതുക്കിക്കൊണ്ടായാലും കേരളം ചുവന്നു കണ്ടാല്‍ മതിയെന്നാണ് സ്തുതിപാടകരുടെയും അടിമകളുടെയും മനസ്സിലിരിപ്പ്. ഭയപ്പെടുത്തുന്നത് പക്ഷെ ആ ഒഴിവിലേക്ക് ഇടിച്ച്‌ കയറാന്‍ വെമ്പി നില്‍ക്കുന്ന കാവിപ്പടയാണ്. സനല്‍കുമാര്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിലെ കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളകമ്യൂണിസമാണ്. അങ്ങോട്ട് മാറി നില്‍ക്ക് എന്ന് അതിനോട് ആദ്യം പറയേണ്ടത് ആദര്‍ശബോധമുള്ള ഇടതുപക്ഷക്കാരാണ്. പക്ഷെ കള്ളവോട്ട് കൊണ്ടായാലും എതിരാളികളെ വെട്ടിയൊതുക്കിക്കൊണ്ടായാലും കേരളം ചുവന്നു കണ്ടാല്‍ മതിയെന്നാണ് സ്തുതിപാടകരുടെയും അടിമകളുടെയും മനസ്സിലിരിപ്പ്. ഇങ്ങനെ പോയാല്‍ മാറിനിക്ക് അങ്ങോട്ടെന്ന് കേരളം തന്നെ പറയാന്‍ തുടങ്ങും. ഭയപ്പെടുത്തുന്നത് പക്ഷെ ആ ഒഴിവിലേക്ക് ഇടിച്ച്‌ കയറാന്‍ വെമ്ബി നില്‍ക്കുന്ന കാവിപ്പടയാണ്.

Leave a Reply

Your email address will not be published. Required fields are marked *