Sun. Feb 23rd, 2025

കണ്ണൂര്‍:

തലശ്ശേരിയില്‍ വീണ്ടും സദാചാര ഗുണ്ടായിസം. തലശ്ശേരി പയ്യാമ്പലം ബീച്ചില്‍ യുവതിക്ക് നേരെയാണ് സദാചാര ആക്രമണം നടന്നത്.

ബീച്ചില്‍ വെച്ച്‌ കമന്റടിച്ചതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയെ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഇടത് കയ്യൊടിഞ്ഞു. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ്, ചിറക്കല്‍ സ്വദേശി നവാസ് എന്നിവരാണ് പിടിയിലായത്.

ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സംഭവമുണ്ടായത്. യുവതിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം മോശം കമന്റടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *